ഇസ്ലാമബാദില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇപ്പോള്‍ സാര്‍ക്ക് അധ്യക്ഷ പദവി അലങ്കരിക്കുന്ന നേപ്പാളിനെ ഇന്ത്യ ഇക്കാര്യം അറിയിച്ചു.

അടുത്ത നവംബറിലാണ് സമ്മേളനം
ഇന്ത്യ പിന്മാറിയതോടെ അഫ്ഗാനിസ്ഥാന്, ഭൂട്ടാന് ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളും സമ്മേളനത്തില്‍നിന്ന് പിന്മാറി.
അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്താന്റെ ഭാഗത്തുനിന്ന് ഉണ്ടായ സാഹചര്യത്തില്‍ നവംബര്‍ 16 ന് ഇസ്ലാമബാദില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ ഇന്ത്യക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യ നേപ്പാളിനെ അറിയിച്ചു.
അംഗരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു രാജ്യം നിരന്തരമായി ഇടപെടുകയാണ്. അതിനാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുകൂലസാഹചര്യമല്ല ഇപ്പോഴുള്ളത്.
നാലു രാജ്യങ്ങള്‍ പിന്മാറിയതോടെ സമ്മേളനം നടക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.













