സ്വാശ്രയ പ്രശ്നത്തില്‍ യുഡിഎഫിന്റെ മൂന്ന് എംഎല്‍എമാര്‍ നിരാഹാര സമരം തുടങ്ങും. കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്, ഷാഫി പറമ്ബില്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്)നെ പ്രതിനിധീകരിച്ച് അനൂപ് ജേക്കബ് എന്നിവരാണു നിരാഹാരം അനുഷ്ഠിക്കുക. മുസ്ലിം ലീഗ് എംഎല്‍എമാരായ കെ.എം.ഷാജിയും എ.ഷംസുദീനും അനുഭാവ സത്യഗ്രഹം നടത്തും. യുഡിഎഫ് പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിന്റേതാണു തീരുമാനം.
അതേസമയം, സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള തടസ്സപ്പെടുത്തി പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി.













