സാര്‍ക്ക് ഉച്ചകോടി മാറ്റിവച്ചു


ഇന്ത്യയടക്കം ആറു രാജ്യങ്ങള്‍ പിന്മാറിയതോടെ സാര്‍ക്ക് ഉച്ചകോടി മാറ്റിവച്ചതായി പാകിസ്താന്‍ ഔദ്യോഗികമായി അറിയിച്ചു. നവംബര്‍ 9-10 തിയ്യതികളിലായി പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നടക്കേണ്ടിയിരുന്ന ഉച്ചകോടിയാണ് അന്താരാഷ്ട്ര സമ്മര്‍ദത്തെത്തുടര്‍ന്ന് മാറ്റിവയ്‌ക്കേണ്ടി വന്നത്.


ഉച്ചകോടിയുടെ പുതിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നും പാകിസ്താന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.


ഉറിയില്‍ സൈനികര്‍ക്കു നേരെ പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തെത്തുടര്‍ന്നാണ് ഇന്ത്യ സാര്‍ക്ക് ഉച്ചകോടിയില്‍ നിന്നു പിന്മാറിയത്.



Sharing is Caring