അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ചാമ്പ്യന്മാരായി


സെമിഫൈനലില്‍ പാകിസ്താനെ നിലംപരിശാക്കി അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി ഫൈനലിലെത്തിയ ഇന്ത്യന്‍ ടീം ബംഗ്ലാദേശിനെയും ഒതുക്കി കിരീടം ചൂടി. നാലിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ ആതിഥേയരെ വീഴ്ത്തിയത്.


ആദ്യപകുതിയില്‍ ഇരുടീമും ഓരോ ഗോള്‍ അടിച്ച് സമനില പാലിച്ചു. രണ്ടാം പകുതിയില്‍ ഇന്ത്യ ലീഡ് നേടിയപ്പോഴൊക്കെ കൃത്യമായി തിരിച്ചടിച്ച് സമനില പിടിച്ചു ബംഗ്ലാ കുട്ടികള്‍. എന്നാല്‍ കളി അവസാനിക്കാന്‍ 20 നിമിഷം മാത്രം ബാക്കിനില്‍ക്കെ ഇന്ത്യ നേടിയ വിജയഗോളിന് അവര്‍ക്ക് മറുപടിയുണ്ടായില്ല




Sharing is Caring