സാമ്പത്തികതര്‍ക്കം; ചലച്ചിത്രതാരം വിജയകുമാറിന്‌ തല്ല്‌…!!


പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ മലയാളം ചലച്ചിത്രതാരം വിജയകുമാറിനെ മൂന്നംഗ സംഘം ആക്രമണിച്ചു. കയ്യേറ്റത്തില്‍ താരത്തിന്‌ മുഖത്ത്‌ പരിക്കേറ്റിട്ടുണ്ട്‌. കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ്‌ അക്രമത്തില്‍ കലാശിച്ചതെന്നാണ്‌ സൂചന.
സംഭവത്തില്‍ നജീബ്‌ , സഹോദരന്‍ മുജീബ്‌ , സുധീര്‍ എന്നിവരെ പാലാരിവട്ടം പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കാറിലെത്തിയ സഹോദരങ്ങള്‍ വിജയകുമാറിന്റെ കാര്‍ തടഞ്ഞുനിര്‍ത്തുകയും കയ്യേറ്റം നടത്തുകയുമായിരുന്നു. വിജയകുമാറിന്റെ പരാതിയെ തുടര്‍ന്ന്‌ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. ഒരാള്‍ താരത്തിന്റെ മുഖത്തടിച്ചു.
നജീബ്‌, മുജീബ്‌ എന്നിവര്‍ സഹോദരങ്ങളാണ്‌ സുധീര്‍ ബന്ധുവും. ഇവരില്‍ നിന്നും വിജയകുമാര്‍ 80 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.




Sharing is Caring