റിയോ ഒളിമ്ബിക്സില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായ സാക്ഷി മാലിക്കിനും പി.വി. സിന്ധുവിനും സമ്മാനമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഫ് റോഡ് മോഡലായ ഥാര്‍ കൈമ്മാറി. ഒളിമ്ബിക്സ് ബാഡ്മിന്റണില്‍ വെള്ളി നേടിയ പി.വി സിന്ധുവിനും വനിത വിഭാഗം ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലിക്കിനും 4X4 വാഹനമായ ഥാര്‍ സമ്മാനമായി നല്‍കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നേരത്തെ അറിയിച്ചിരുന്നു.മുബൈയിലെ നിര്‍മാണ ശാലയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ മഹീന്ദ്രയുടെ എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ പവന് ഗോയങ്കയാണ് പൂര്‍ണമായും കസ്റ്റമൈസ് ചെയ്ത ഥാര്‍ മോഡല്‍ ഇരുവര്‍ക്കും സമ്മാനിച്ചത്.സില്‍വര്‍ മെഡല്‍ സ്വന്തമാക്കിയ സിന്ധുവിന് സില്‍വര്‍ കളര്‍ ഥാറും, വെങ്കല മെഡലിനെ സൂചിപ്പിക്കാന്‍ സാക്ഷിമാലിക്കിന് റെഡ് കളര്‍ ഥാറുമാണ് മഹീന്ദ്ര നല്‍കിയത്. നേരത്തെ ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷന് പ്രസിഡന്റ് ചാമുണ്ഡേശ്വര്‍ നാഥ് സിന്ധുവിനും കോച്ച് ഗോപിചന്ദിനും സാക്ഷിമാലിക്കിനും ബിഎംഡബ്ല്യു കാറുകള്‍ സമ്മാനിച്ചിരുന്നു.













