സഹോദരിയെ പ്രണയിച്ച യുവാവിനെ സഹോദരന്‍ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടി


എറണാകുളം മൂവാറ്റുപുഴ നഗരമധ്യത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. പണ്ടിരിമല സ്വദേശി അഖിലിനാണ് വെട്ടേറ്റത്. അഖിലിനെ വെട്ടിയ ബേസിലിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ബേസിലിന്റെ സഹോദരിയുമായുള്ള പ്രണയത്തിലുള്ള എതിർപ്പാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ അഖിലിന്റെ നില ഗുരുതരമാണ്.


ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. അഖിലും ഒരു ബന്ധുവും കൂടി കടയില്‍ നിന്ന് ഇറങ്ങിവന്നപ്പോഴാണ് സംഭവം. ബേസില്‍ അഖിലിനെ അടുത്തേക്ക് വിളിച്ച് വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. കൈപ്പത്തിക്കാണ് സാരമായി വെട്ടേറ്റത്.


അഖില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അഖിലിന്‍റെ കൂടെയുണ്ടായിരുന്ന അരുണിന് ചെറുതായി പരിക്കേറ്റിട്ടുണ്ട്. അഖിലിനെ വെട്ടുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അരുണിന് പരിക്കേറ്റത്.



Sharing is Caring