തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ വാദങ്ങള്‍ ഓരോന്നായി പൊളിയുന്നു. തന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പൂര്‍ണമായി പങ്കെടുത്തിട്ടില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നാണ് പുറത്തു വന്നിരിക്കുന്നത്.
വൈകുന്നേരം അദാലത്ത് കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് വരെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ ഷറഫുദ്ദീന് പങ്കെടുത്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു.

ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസും അദാലത്തിലുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് പ്രൈവറ്റ് സെക്രട്ടറി സര്‍വകലാശാലയുടെ ഗേറ്റ് വിട്ട് പോയെന്ന് വിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു.













