സര്‍ക്കാര്‍ നിരോധനാജ്ഞ നീട്ടുന്നത് മനപൂര്‍വം;ചെന്നിത്തല


തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാ‌ജ്ഞ നീട്ടുന്നത് സര്‍ക്കാര്‍ മനപൂര്‍വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് എം.എല്‍.എമാര്‍ ഒരാഴ്‌ചയായി തുടര്‍ന്ന് വരുന്ന സത്യാഗഹത്തില്‍ വിറളി പൂണ്ടാണ് നിരോധനാ‌ജ്ഞയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് ചെന്നിത്തല പറഞ്ഞു.


സഭാനടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. പ്രതിപക്ഷത്തിന്റെ ആവശ്യമൊന്നും സര്‍ക്കാര്‍ ആംഗീകരിക്കുന്നില്ല. എന്നാല്‍ പിണറായി വിജയന്റെ പിടിവാശിക്ക് മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.




Sharing is Caring