സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ മുന്‍കൂര്‍ ശമ്പളമില്ലെന്ന് ധനമന്ത്രി


തിരുവനന്തപുരം: ക്രിസ്തുമസ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ മുന്‍കൂര്‍ ശമ്പളം നല്‍കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കത്തിലായതിനാലാണ് തീരുമാനം.


സാധാരണ ഡിസംബര്‍ ആദ്യം ശമ്പളം നല്‍കുന്നതിന് പുറമെ ആഘോഷ ദിവസങ്ങള്‍ കണക്കിലെടുത്ത് ജനുവരിയിലെ ശമ്പളം ഡിസംബര്‍ അവസാനവാരം നല്‍കാറുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഇത് ഇത്തവണ ഉണ്ടാകില്ലെന്നാണ് സൂചന.


സര്‍ക്കാറിന്റെ ചിലവുകള്‍ നിയന്ത്രിക്കുമെന്നും വരുമാനത്തിന് അനുസരിച്ച് ചെലവ് നിയന്ത്രിച്ചേ മതിയാകൂ എന്നും ഐസക് പറഞ്ഞു.



Sharing is Caring