സര്‍ക്കാരിന് സുപ്രീം കോടതിയുടെ പരിഹാസം; മഹിജ സമരംചെയ്തിട്ട് ഡി.ജി.പിയെ മാറ്റിയോ ?


പോലീസ് മുന്‍ മേധാവി ടി.പി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ പരിഹാസം. മഹിജ സമരം ചെയ്തിട്ടും ഇപ്പോഴുള്ള ഡിജിപിയെ മാറ്റിയോ എന്ന് സുപ്രീംകോടതി ചോദിച്ചു.


ഒരു സ്ത്രീ ദിവസങ്ങളോളം കേരളത്തില്‍ സമരം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അവര്‍ അഞ്ച് ദിവസം നിരാഹാരത്തിലായിരുന്നല്ലോ. ഈയൊരു കാര്യം പരിഗണിച്ചുകൊണ്ട് നിലവിലെ ഡിജിപിയെ മാറ്റിയിട്ടുണ്ടോ എന്നാണ് കോടതി ചോദിച്ചത്. ഇല്ല എന്നാണ് ഇതിന് സര്‍ക്കാര്‍ മറുപടി നല്‍കിയത്.


സെന്‍കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍കൊണ്ടാണ് അദ്ദേഹത്തെ മാറ്റിയതെന്ന സര്‍ക്കാരിന്റെ വാദം സെന്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
സെന്‍കുമാറിനെ മാറ്റാനുള്ള ഒരു കാരണമായി ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നാണ് സുപ്രീംകോടതി ഇത്തരത്തിലൊരു ചോദ്യം ചോദിച്ചത്.



Sharing is Caring