തെരഞ്ഞെടുപ്പിനുമുമ്പ് പറഞ്ഞതില്‍ ഉറച്ചുനിന്ന് സര്‍ക്കാരിനെതിരായ ജനവിധി അംഗീകരിച്ച് ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതാണ് തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് പ്രഖ്യാപിച്ചിരുന്നു. ഹിതപരിശോധനയാണെന്ന് വി എം സുധീരനും രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ഇതൊക്കെ വെറുതെ പറയുന്നതാണെങ്കില്‍ ഇഷ്ടമുള്ള വഴി സ്വീകരിക്കാം. മുമ്പൊക്കെ ഓരോ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും മുഖ്യമന്ത്രി ഇതുപോലെ പറഞ്ഞിരുന്നു. അന്നൊക്കെ യുഡിഎഫ് നേട്ടമുണ്ടാക്കിയതുകൊണ്ട് മുഖ്യമന്ത്രി അതില്‍ ഉറച്ചുനിന്നിരുന്നു. ഇപ്പോള്‍ ജനങ്ങള്‍ നേരെ വിപരീതമായി വിധിയെഴുതിയിരിക്കുന്നു. അഴിമതിക്കെതിരായ ശക്തമായ പ്രതികരണമാണിത്.വര്‍ഗീയശക്തികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പ് കൂടിയാണ് ഫലം.













