സമാജ് വാദിയിലെ സൈക്കിള്‍ യജ്ഞം തുടരും


സമാജ്വാദി പാര്‍ട്ടിയിലെ അടി തുടരവെ ചിഹ്നം അനുവദിക്കുന്നതു സംബന്ധിച്ച തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടി. പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ സൈക്കിളിനു ഇരുവിഭാഗവും അവകാശവാദം ഉന്നയിച്ചതോടെ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നത് കമ്മീഷന്‍ നീട്ടി. അഖിലേഷ് വിഭാഗവും മുലായം വിഭാഗവും തമ്മിലുള്ള നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷവും ചിഹ്നം സംബന്ധിച്ച് സമവായത്തിലെത്താന്‍ സാധിച്ചില്ല. ഇതിനെ തുടര്‍ന്നാണ് തീരുമാനം നീട്ടിയത്.
ആദ്യം അഖിലേഷ് ക്യാമ്പിനെയാണ് കമ്മീഷന്‍ കേട്ടത്. പാര്‍ട്ടിയുടെ ഭൂരിപക്ഷം എംപിമാരും എംഎല്‍എമാരും അണികളും തങ്ങള്‍ക്കൊപ്പമാണെന്നാണ് അഖിലേഷ് വിഭാഗം അവകാശപ്പെടുന്നത്. എന്നാല്‍ മുലായം വിഭാഗം പറയുന്നത് പാര്‍ട്ടിയില്‍ ഭരണപരമായ ചില തര്‍ക്കങ്ങള്‍ മാത്രമാണുള്ളത്. മുലായം തന്നെയാണ് ഇപ്പോഴും പാര്‍ട്ടി ദേശീയ അധ്യക്ഷനെന്നും അവര്‍ അവകാശപ്പെടുന്നു.


അതിനാല്‍ ഔദ്യോഗിക വിഭാഗത്തിനു സൈക്കിള്‍ ചിഹ്നം അനുവദിക്കണമെന്നും മുലായം ക്യാമ്പ് ആവശ്യപ്പെടുന്നു. ഇരുവിഭാഗത്തേയും കേട്ട ശേഷം ഉടന്‍ ചിഹ്നം സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നാണ് കമ്മീഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍ തീരുമാനമെടുക്കാന്‍ ഇനിയും സമയം ആവശ്യമാണെന്നാണ് കമ്മീഷന്റെ ഇപ്പോഴത്തെ നിലപാട്.




Sharing is Caring