ലോ അക്കാദമി സമരം അക്കാദമിക്കു പുറത്തേക്കു ബിജെപി വ്യാപിപ്പിക്കുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. സര്‍ക്കാരിന്റെയും ലോ അക്കാദമിയുടെയും ഒത്തുകളിക്കെതിരെ വ്യാഴാഴ്ച സെക്രട്ടേറിയറ്റിനു മുന്‍പില്‍ ബിജെപി സത്യഗ്രഹം നടത്തും. പാമ്ബാടി നെഹ്‌റു കോളജിനു മുന്‍പിലും കോട്ടയം നെഹ്‌റു കോളജിനു മുന്‍പിലും അതേസമയത്തു തന്നെ സത്യഗ്രഹം നടത്തുമെന്നും എം.ടി.രമേശ് പറഞ്ഞു.
പാലക്കാട് കഞ്ചിക്കോട്ട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു മരിച്ച വിമലയുടെ ചിതാഭസ്മവുമായി ബിജെപി പ്രതിഷേധ ജാഥ നടത്തും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ സിപിഎം നടത്തുന്ന അതിക്രമങ്ങള്‍ ജനങ്ങള്‍ക്കു മുന്‍പിലെത്തിക്കാനാണ് ചിതാഭസ്മ യാത്ര നടത്തുന്നത്.
26നു പാലക്കാട്മഞ്ചേശ്വരം, പാലക്കാട്തിരുവനന്തപുരം മേഖലാജാഥകളാണു സംഘടിപ്പിക്കുന്നത്. ജാഥയ്ക്കു വിവിധ പ്രദേശങ്ങളില്‍ നല്‍കുന്ന സ്വീകരണ സമ്മേളനത്തില്‍ ഒരു ലക്ഷത്തോളം മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പങ്കെടുക്കും.
കണ്ണൂര്‍ അഴീക്കോട് ആലിന്‍കീഴില്‍ ക്ഷേത്രത്തില്‍ സിപിഎം ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ നടത്തുന്ന ജാതിവിവേചനത്തെ കുറിച്ചു സിപിഎം സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കണം. നമുക്കു ജാതിയില്ലെന്നു വിളംബരം ചെയ്താല്‍ പോര, നൂറ്റാണ്ടുകള്‍ പഴക്കമുള്ള അനാചാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നവരെ തിരുത്തുകയും വേണമെന്നും എം.ടി.രമേശ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.














