സന്തോഷ് ട്രോഫി ഫൈനല്‍ : കേരളത്തിന് ഇന്ന് കലാശപ്പോരാട്ടം


കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ആറാം കിരീടത്തിനായി കേരളം ഇന്നിറങ്ങുന്നു. ഫൈനലില്‍ കേരളം ഇന്ന് ബംഗാളിനെ നേരിടും. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഉച്ച കഴിഞ്ഞ് 2.30 നാണ് മത്സരം. മുപ്പത്തിമൂന്നാം കിരീടമാണ് ബംഗാള്‍ ലക്ഷ്യമിടുന്നത്.


പതിനാല് വര്‍ഷത്തെകാത്തിരിപ്പിന് അവസാനംകുറിക്കാനാണ് രാഹുല്‍ വി.രാജും സംഘവും ഇന്നിറങ്ങുന്നത്. 71 സന്തോഷ് ട്രോഫി കിരീടങ്ങളില്‍ കേരളത്തിന് കിരീടം സ്വന്തമാക്കാനായത് 5 തവണ മാത്രമാണ്.




Sharing is Caring