സക്കീർ ഹുസൈൻ കീഴടങ്ങണം, പാർട്ടി ഓഫീസിലെത്തിയത് അന്വേഷിക്കും; കൊടിയേരി


ഗുണ്ടാ കേസിൽ പ്രതിയെന്നാരോപിക്കപ്പെട്ട കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ നിയമത്തിന് വിധേയനാവണമെന്ന് കൊടിയേരി ബാലകൃഷ്ണൻ. സക്കീറിന്റെ പാർട്ടി ഓഫീസിലെ സന്ദർശനം അന്വേഷിക്കും. മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും സക്കീർ പാർട്ടി ഓഫീസിൽ എത്തിയതറിഞ്ഞു പോലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും അറസ്റ്റ് ചെയ്യാനായില്ല , ഏഴു ദിവസം ആണ് കോടതി നൽകിയ പരിധി എന്നും അതിനുള്ളിൽ ഹാജരായില്ലെങ്കിൽ മാത്രമേ പൊലീസിന് അറസ്റ്റ് ചെയ്യാനാവൂ എന്നും ഏരിയാ സെക്രട്ടറിയുടെ ചുമതലയുള്ള ജില്ലാ സെക്രേട്ടറിയേറ്റംഗം ടി കെ മോഹനൻ മാധ്യമങ്ങളോട് വെളിപ്പെടുത്തയിരുന്നു.




Sharing is Caring