സക്കീര്‍ ഹുസൈന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളി


സിപി‌എം നേതാവ് സക്കീര്‍ ഹുസൈന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് കോടതി നടപടി.


കഴിഞ്ഞ ദിവസം സക്കീറിന്റെ ജാമ്യാപേക്ഷയെ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. സക്കീറിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ഇത് പരിഗണിച്ച കോടതി മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. സക്കീര്‍ ഹുസൈന്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.


സക്കീറിനായി ശക്തമായ തെരച്ചിലാണ് പോലീസ് നടത്തുന്നത്. കളമശേരിയില്‍ തന്നെ സക്കീറുണ്ടെന്ന വിവരങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട്. സക്കീര്‍ ഇന്നു തന്നെ കോടതിക്ക് മുന്നിലോ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലോ ഹാജരാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപി‌എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗം സക്കീറിനെ കളമശേരി ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.



Sharing is Caring