സഊദിയിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ മൂന്ന് മരണം


സഊദിയിലെ ത്വായിഫിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ആലുവ വെളിയത്തുനാട് സ്വദേശി കണ്ണചാരുപറമ്പിൽ അബ്ദുൽ ഖാദറാണ് മരിച്ച മലയാളി. അപകടത്തിൽ മരിച്ച മറ്റു രണ്ടു പേരിൽ ഒരാൾ പശ്ചിമ ബംഗാൾ സ്വദേശിയും മറ്റൊരാൾ സഊദി പൗരനുമാണ്.


ത്വായിഫിൽനിന്നും റാണിയയിലേക്കുള്ള യാത്രക്കിടെ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. മലയാളിയും ഇന്ത്യക്കാരനും സഞ്ചരിച്ച ഉനൈത്തും സഊദി പൗരൻ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചാണ് അപകടം.


മൃതദേഹങ്ങൾ ത്വായിഫ് കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



Sharing is Caring