സംസ്ഥാനത്ത് മണ്ണെണ്ണ വില വര്‍ദ്ധിപ്പിച്ചു


കേരളത്തില്‍ മണ്ണെണ്ണയ്ക്ക് ഒന്നേമുക്കാല്‍ രൂപയിലേറെ വില വര്‍ദ്ധിപ്പിച്ച് സിവില്‍ സപ്ലൈസ് വകുപ്പ് ഉത്തരവിറക്കി. കേന്ദ്ര സര്‍ക്കാര്‍ 25 പൈസ ലിറ്ററിന് വില വര്‍ദ്ധിപ്പിച്ച സാഹചര്യം മുതലെടുത്താണ് സംസ്ഥാനത്ത് ചട്ടങ്ങള്‍ മറികടന്ന് വില വര്‍ദ്ധിപ്പിച്ചതെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു.


നിലവില്‍ ലിറ്ററിന് 17 രൂപയില്‍ താഴെയായിരുന്ന മണ്ണെണ്ണ വില സംസ്ഥാനത്ത് 18 രൂപയായി ഏകീകരിച്ചാണ് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഉത്തരവിലൂടെ ലിറ്ററിന് ഒരു രൂപയും ഒപ്പം അഡ്ജസ്റ്റ്‌മെന്റ് പ്രൈസായി 80 പൈസയിലേറെയും വര്‍ദ്ധിപ്പിച്ചു. ഇതോടെ എറണാകുളം ജില്ലയില്‍ ലിറ്ററിന് 1.87 രൂപയും, സംസ്ഥാനത്തുടനീളം ഒന്നേമുക്കാല്‍ രൂപയോളം മണ്ണെണ്ണയ്ക്ക് വില കൂടും.


പെട്രോളിയം കമ്പനികളുടെ ആവശ്യപ്രകാരം കേന്ദ്രം മണ്ണെണ്ണയ്ക്ക് ലിറ്ററിന് 25പൈസ പ്രതിമാസം കൂട്ടാനും, പത്ത് മാസത്തിന് ശേഷം പെട്രോളിയം കമ്പനികളുടെ യോഗം എല്ലാ മസവും ചേര്‍ന്ന് വില പുനര്‍ നിശ്ചയിക്കാമെന്നും കേന്ദ്രം ഉത്തരവിറക്കിയിരുന്നു.

ജന്മഭൂമി: http://www.janmabhumidaily.com/news463292#ixzz4Hfep71sl



Sharing is Caring