സംസ്ഥാനത്ത് ചരക്കു വാഹനങ്ങള്‍ ചൊവ്വാഴ്ച പണിമുടക്കും


കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ മോട്ടോര്‍വാഹന രംഗത്തെ അപ്രായോഗിക പരിഷ്‌കരണങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ചരക്കു വാഹനങ്ങള്‍ ചൊവ്വാഴ്ച പണിമുടക്ക് നടത്തുന്നു.


15 വര്‍ഷം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വാഹന രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള ഫീസ് നിരക്കുകള്‍ വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, ഇന്ധനവില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.


പെട്ടി ഓട്ടോ മുതല്‍ ചരക്കുകള്‍ കയറ്റുന്ന എല്ലാ വാഹനങ്ങളും സമരത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.



Sharing is Caring