സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി


സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കൊല്ലം പരവൂര്‍ ബേബി മന്ദിരത്തില്‍ ബി രാധാകൃഷ്ണന്‍(56) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.


തിരുവനന്തപുരം എം.ജി കോളെജ് ജീവനക്കാരനായിരുന്ന രാധാകൃഷ്ണന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മകളുടെ ഇന്റര്‍വ്യൂവിനായി തിരുവനന്തപുരത്ത് പോയ സമയത്ത് രാധാകൃഷ്ണന്‍ കുഴഞ്ഞു വീഴുകയായിരുന്നു.


ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തു. രാധാകൃഷ്ണന്റെ മരണം കോവിഡിനെ തുടര്‍ന്ന് എന്ന് സ്ഥിരീകരിച്ചതോടെ പൂതക്കുളം ഗ്രാമപഞ്ചായത്ത് മുഴുവനായി കണ്ടെയ്ന്‍മെന്റ് സോണായി കൊല്ലം ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.



Sharing is Caring