നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വക്കാ​ൻ സാ​ധ്യ​ത


ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കാ​ൻ സാ​ധ്യ​ത. ധ​ന​ബി​ൽ പാ​സാ​ക്കാ​നാ​യി ഈ മാസം 27ന് ​ഒ​രു ദി​വ​സ​ത്തേ​ക്കാ​ണ് സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ വെ​ള്ളി​യാ​ഴ്ച സ​ർ​വ​ക​ക്ഷി യോ​ഗ​വും വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്. ധ​ന​കാ​ര്യ​ബി​ല്ലി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടാ​ൻ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കാ​നും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.


ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യ ബില്‍ ഈ മാസം ഈ മാസം മുപ്പതോടെ അസാധുവാകും. ഈ സാഹചര്യം ഒഴിവാക്കുക എന്നതായിരുന്നു പ്രധാന അജണ്ട. ജൂലൈ 27ന് ഒരു ദിവസത്തേക്കാണ് സഭ ചേരാന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ ഓര്‍ഡിനന്‍സ് ഇറക്കി ധനകാര്യ ബില്ലിന്റെ കാലാവധി നീട്ടാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്.


സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുണ്ട്. വി ഡി സതീഷന്‍ എംഎല്‍എയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയത്.



Sharing is Caring