സംസ്ഥാനത്ത് 623 പേര്‍ക്ക് കൂടി കോവിഡ്: സമ്ബര്‍ക്കത്തിലൂടെ 432 പേര്‍ക്ക് രോഗബാധ, ഉറവിടമറിയാതെ 37 കേസുകള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 96 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 76 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചതില്‍ 432 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം പകര്‍ന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടിയ പ്രതിദിന വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. സമ്ബര്‍ക്കത്തിലൂടെയും ഉറവിട മറിയാത്ത കേസുകളുടെയും എണ്ണം വര്‍ധിക്കുകയാണ്.


ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ ഒന്‍പത് ആരോഗ്യ പ്രവര്‍ത്തകരുണ്ട്. ഒന്‍പതുപേര്‍ ഡിഎസ് സിയും. ഇന്ന് ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ രാജാക്കാട് സ്വദേശി വത്സമ്മ ജോയിയാണ് ഇന്ന് മരണപ്പെട്ടത്. ഇവരെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5, വയനാട് 4 എന്നിങ്ങനെയാണ്.

ഇന്ന് 196 പേരാണ് രോഗമുക്തരായത്. തിരുവനന്തപുരം 11 , കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശൂര്‍ 1, പാലക്കാട് 53, മലപ്പുറം 44, കോഴിക്കോട് 15, കണ്ണൂര്‍ 10,കാസര്‍കോട് 17 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയത്.

കഴിഞ്ഞ 24 മണിക്കുറിനിടെ 16,444 സാമ്ബിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് 184601 പേര്‍ നിരീക്ഷണത്തിലാണ്. 4989 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് മാത്രം 602 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഇതുവരെ 9553 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 26,0356 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇതില്‍ 7485 സാമ്ബിളുകളുടെ ഫലം വരാനുണ്ട്.

സെന്റിനല്‍ സര്‍വയലന്‍സ് പ്രകാരം മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് 82568 സാമ്ബിളുകളാണ് ശേഖരിച്ചത്. . സംസ്ഥാനത്ത് 234 ഹോട്ട്‌സ്‌പോട്ടുകളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയതായി 16 ഹോട്ട്‌സ്‌പോട്ടുകളാണ്.



Sharing is Caring