സംസ്ഥാനത്തെ നാലു മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിന് സുപ്രിംകോടതിയുടെ സ്‌റ്റേ


ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നടത്തുന്നത് സുപ്രം കോടതി സ്റ്റേ ചെയ്തു. അല്‍ അസ്ഹര്‍, വയനാട് ഡി.എം, പി.കെ ദാസ്, വര്‍ക്കല എസ്.ആര്‍ എന്നീ കോളജുകള്‍ക്കാണു സ്റ്റേ ബാധകമാകുക. വ്യാഴാഴ്ച വരെയാണ് സ്‌റ്റേ.


ഈ കോളേജുകളില്‍ പ്രവേശനത്തിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടി അംഗീകരിക്കാനാകില്ലെന്നു സുപ്രിം കോടതി അറിയിച്ചു. പ്രവേശനം നേടുന്നവര്‍ക്കു പുറത്തുപോകേണ്ട സാഹചര്യമുണ്ടാകുമെന്നും കോടതി പറഞ്ഞു. ഉത്തരവിനെത്തുടര്‍ന്ന് വ്യാഴാഴ്ച നടത്താനിരുന്ന സ്‌പോട്ട് അഡ്മിഷന്‍ മാറ്റിവച്ചു. വ്യാഴാഴ്ച സ്‌പോട്ട് അഡ്മിഷന്‍ ഇല്ലെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു.


കേസ് വ്യാഴാഴ്ച വീണ്ടും സുപ്രിംകോടതി പരിഗണിക്കും.



Sharing is Caring