സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളുടെ വിതരണം ഇന്ന് ടാഗോര്‍ തിയേറ്ററില്‍ ബഹു.സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ.എ.കെ ബാലന്‍ നിര്‍വഹിക്കും


2018ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളുടെ വിതരണം 2019 ഒക്ടോബര്‍ 30 ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ബഹു.സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ.എ.കെ ബാലന്‍ നിര്‍വഹിക്കും.


കഥാ വിഭാഗത്തില്‍ 20 വിഭാഗങ്ങളിലായി 32 പേര്‍ക്കും കഥേതര വിഭാഗത്തില്‍ 15 വിഭാഗങ്ങളിലായി 24 പേര്‍ക്കുമാണ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. നടന്‍ രാഘവന്‍, നടി സീനാ ആന്റണി, വല്‍സലാമേനോന്‍, വിജയ് മേനോന്‍, പ്രൊഫ. അലിയാര്‍, ബിജിബാല്‍ തുടങ്ങി 64 വ്യക്തികള്‍ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങും. ഇരുവിഭാഗങ്ങളിലുമായി ജൂറിയുടെ പ്രത്യേകപരാമര്‍ശം ലഭിച്ച പത്തു പേര്‍ക്കുള്ള പ്രശംസാപത്രവും ശില്‍പ്പവും ചടങ്ങില്‍ സമ്മാനിക്കും.


ശ്രീ.വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, സാംസ്‌കാരികകാര്യ വകുപ്പ് സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച്‌ സംസാരിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്രട്ടറി മഹേഷ് പഞ്ചു, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ എന്നിവര്‍ പങ്കെടുക്കും. സിനിമ-ടി.വി രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും.

അവാര്‍ഡ് വിതരണച്ചടങ്ങിനുശേഷം അമൃത സുരേഷ്, അഭിരാമി സുരേഷ് സഹോദരിമാര്‍ നേതൃത്വം നല്‍കുന്ന ഇന്‍ഡി പോപ് മ്യൂസിക് ബാന്‍ഡ് ആയ ‘അമൃതംഗമയ’ ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്.



Sharing is Caring