സ​ന്തോ​ഷ് ട്രോ​ഫി: കേരള ടീ​മി​നെ പ്രഖ്യാപിച്ചു

കൊ​ച്ചി: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബാ​ള്‍ ടൂ​ര്‍ണ​മ​െന്‍റി​നു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഗോള്‍ കീപ്പര്‍ വി. മിഥുന്‍ ടീമിനെ നയിക്കും. 20 അംഗ ടീമില്‍ 13 പേര്‍ പുതുമുഖങ്ങളാണ്.

കൊ​ച്ചി മാ​രി​യ​റ്റ് ഹോ​ട്ട​ലി​ലാ​യിരുന്നു​ പ്ര​ഖ്യാ​പ​നം. ര​ണ്ടു മാ​സ​ത്തോ​ള​മാ​യി കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന 30 പേ​രു​ടെ ക്യാ​മ്ബി​ല്‍ നി​ന്നാണ് ടീമിനെ തെരഞ്ഞെടുത്തത്. അ​ടു​ത്ത​മാ​സം അ​ഞ്ച​ു മു​ത​ല്‍ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ് ദ​ക്ഷി​ണ​മേ​ഖ​ല യോ​ഗ്യ​താ​മ​ത്സ​ര​ങ്ങ​ള്‍.

ആ​ന്ധ്ര, ത​മി​ഴ്‌​നാ​ട്, പോ​ണ്ടി​ച്ചേ​രി, ക​ര്‍ണാ​ട​ക, തെ​ലു​ങ്കാ​ന എ​ന്നി​വ​രാ​ണ് യോ​ഗ്യ​താ​മ​ത്സ​ര​ങ്ങ​ളി​ലു​ള്ള മ​റ്റ് ടീ​മു​ക​ള്‍. ആ​ന്ധ്ര​യും ത​മി​ഴ്‌​നാ​ടും അ​ട​ങ്ങു​ന്ന ഗ്രൂ​പ്പി​ലാ​ണ് കേ​ര​ളം. കേ​ര​ള​ത്തി​െന്‍റ ആ​ദ്യ​മ​ത്സ​രം ന​വം​ബ​ര്‍ അ​ഞ്ചി​ന് ആ​ന്ധ്ര​ക്കെ​തി​രെ​യാ​ണ്. ബി​നു ജോ​ര്‍​ജാ​ണ്​ കോ​ച്ച്‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *