സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്


തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. 25 ചിത്രങ്ങളാണ് അവസാന റൗണ്ടില്‍ ഏറ്റുമുട്ടുന്നത്. തൊണ്ടി മുതലും ദൃക്സാക്ഷിയും, എസ് ദുര്‍ഗ്ഗ, വീരം, ഭയാനകം, ടേക്ക് ഓഫ്, ടെലസ്ക്കോപ്പ്, ഏദന്‍, പശു, അകത്തോപുറത്തോ, മായാനദി, പാതിരാക്കാലം അടക്കം 25 ചിതങ്ങള്‍ അവസാന റൗണ്ടില്‍. 110 സിനിമകളാണ് പരിഗണനക്കെത്തിയത്.


തൊണ്ടി മുതലിലെ പ്രകടനത്തിലൂടെ ഫഫദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും പശുവിലെ അഭിനയത്തിന് നന്ദുവും മികച്ച നടന്മാരുടെ പട്ടികയില്‍ മുന്നിലാണ്. മികച്ച നടിയാകാന്‍ കടുത്ത മത്സരമാണ്. ഉദാഹരണം സുജാതയും കെയര്‍ ഓഫ് സൈറാബാനുവും മഞ്ജുവാര്യര്‍ക്കും ടേക്ക് ഓഫ് പാര്‍വ്വതിക്കും മായാനദി ഐശ്വര്യലക്ഷ്മിക്കും തൊണ്ടി മുതല്‍ നിമിഷക്കും പ്രതീക്ഷയേകുന്നു. ടിവി ചന്ദ്രന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് തീരുമാനിക്കുന്നത്.




Sharing is Caring