സംഘപരിവാര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കും വര്‍ഗ്ഗീയ അക്രമത്തിനുമെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള രാജ്യവ്യാപകമായ പ്രതിഷേധത്തിന് തുടക്കമായി. ഡല്‍ഹിയില്‍ യില്‍ ബിജെപി ആസ്ഥാനത്തേക്ക് സിപിഐ എം കേന്ദ്ര നേതാക്കളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത് . ജെനറല്‍ സെക്രടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട് ,എസ് രാമചന്ദ്രന് പിള്ള,വൃന്ദ കാരാട്ട്, ബി രാഘവലു എന്നിവര്‍ മാര്‍ച്ച് നയിച്ചു . അശോക റോഡിലുള്ള ബിജെപി അസ്ഥാനത്തേക്കാണ് സിപിഐ എം മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. സ്ഥലത്ത് പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തിട്ടുണ്ട്.
ബിജെപി ഓഫീസിന് 50 മീറ്റര്‍ അകലെയാണ് ബാരിക്കേഡുള്‍ തീര്‍ത്തിരിക്കുന്നത്. ഡല്‍ഹി സംസ്ഥാന സമിതിയുടെ നേതൃത്വത്തിലാണ് സിപിഐഎം പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.കേന്ദ്ര കമ്മിറ്റി അംഗങ്ങളും പോളിറ്റ് ബ്യൂറോ അംഗങ്ങളും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. യെച്ചൂരി, പ്രകാശ് കാരാട്ട് , വൃന്ദ കാരാട്ട് എന്നിവര്‍ സംസാരിച്ചു .














