സംഘപരിവാര്‍ അനുഭാവികള്‍ക്ക് മറുപടിയുമായി സുരഭി


കോഴിക്കോട്: ഓണപരിപാടിക്കിടെ ബീഫും കഴിച്ച സംഭവത്തില്‍ സൈബര്‍ ആക്രമണം നടത്തുന്ന സംഘപരിവാര്‍ അനുഭാവികള്‍ക്ക് മറുപടിയുമായി സുരഭി. ഓണത്തിനായാലും ഓണപരിപാടിയിലായാലും താന്‍ കഴിക്കുന്നത് തന്റെ ഇഷ്ടഭക്ഷണമാണെന്ന് വ്യക്തമാക്കി. അതില്‍ ചാനലിന് ഒരു പങ്കുമില്ലെന്നും സുരഭി പറഞ്ഞു. ചാനല്‍ പരിപാടി ഓണത്തിന് മൂന്നാഴ്ച മുന്നേ ഷൂട്ട് ചെയ്തതാണെന്നും സുരഭി പറഞ്ഞു.
സുരഭിയുടെ ഓണം എന്ന പേരില്‍ സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയിലാണ് സുരഭി പൊറോട്ടയും ബീഫും കഴിച്ചത്. കോഴിക്കോട്ടെ ബ്രദേഴ്‌സ് എന്ന ഹോട്ടല്‍ പശ്ചാത്തലമാക്കിയായിരുന്നു പരിപാടി. ഓണവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയാണ് സുരഭി ബീഫ് കഴിക്കുന്നത്. ഇതാണ് സംഘിക്കുട്ടന്‍മാരെ ചൊടിപ്പിച്ചത്.




Sharing is Caring