ഷൊര്‍ണ്ണൂരില്‍ വാഹനാപകടം: രണ്ട് യുവാക്കള്‍ മരിച്ചു


പാലക്കാട്-ഷൊര്‍ണ്ണൂര്‍ പാതയില്‍ ആറാണിയ്ക്ക് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരണപ്പെട്ടു.
വയനാട് മുള്ളന്‍കൊല്ലി കൊട്ടാരത്തില്‍ വീട് ഭാസ്കരന്റെ മകന്‍ വിനോജ് (32), തൃശ്ശൂര്‍ കാഞ്ഞിരക്കോട് പനയന്‍ക്കോട് വീട്ടില്‍ റിജോ ജോണി(25) എന്നിവരാണ് മരിച്ചത്.
തൃശ്ശൂരിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ലോറി ഡ്രൈവര്‍മാരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും.
എതിരെ വന്ന ലോറിയിലേക്ക് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം.




Sharing is Caring