ഷെറിന്റെ വളര്‍ത്തമ്മയും അറസ്റ്റില്‍


അമേരിക്കയില്‍ മൂന്നു വയസുകാരി ഷെറിന്‍ മാത്യുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തമ്മയും മലയാളിയുമായ സിനി മാത്യുവിനെ പോലീസ് അറസ്റ്റു ചെയ്തു, നേരത്തെ വളര്‍ത്തച്ഛനും എറണാകുളം സ്വദേശിയുമായ വെസ്‌ളി മാത്യുവിനെ പിടി കൂടിയിരുന്നു.
സിനിയും വെസ്‌ളിയും ദത്തെടുത്ത് വളര്‍ത്തിയിരുന്ന ഷെറിനെ ഒക്‌ടോബര്‍ ആറിനാണ് കാണാവായത്.


പുലര്‍ച്ചെ മൂന്നു മണിയോടെ, പാലു കുടിക്കാന്‍ വിസമ്മതിച്ച ഷെറിനെ ശിക്ഷയായി മുറ്റത്ത് നിര്‍ത്തിയെന്നും പിന്നീട് കാണാതായെന്നുമാണ് വെസ്‌ളി പറഞ്ഞിരുന്നത്. പോലീസ് ദിവസങ്ങള്‍ക്കു ശേഷം ഷെറിന്റെ അഴുകിയ മൃതദേഹം അരക്കിലോമീറ്റര്‍ അകലെ ഒരു കലുങ്കിനടിയില്‍ നിന്ന് കെണ്ടത്തി. വെസ്‌ളിയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതോടെ പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. പുലര്‍ച്ചെ നല്ല ഉറക്കത്തില്‍ ആയിരുന്നതിനാല്‍ ഷെറിനെ മുറ്റത്ത് നിര്‍ത്തിയതും മറ്റും സിനി അറിഞ്ഞിരുന്നില്ലെന്നാണ് പറഞ്ഞിരുന്നത്. ദിവസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പുകള്‍ക്കും ഒടുവില്‍ സിനിയെ വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ അറസ്റ്റു ചെയ്യുകയായിരുന്നു.


ഒളിവില്‍ പോയി, കുട്ടിയെ അപകടത്തിലാക്കി തുടങ്ങിയ കുറ്റങ്ങളാണ് 53 കാരിയായ സിനിക്കു മേല്‍ ചുമത്തിയിരിക്കുന്നത്. ജാമ്യം വേണമെങ്കില്‍ രണ്ടര ലക്ഷം ഡോളര്‍ അടയ്ക്കണം.
മൂന്നു വയസ് മാത്രമുള്ള െഷറിനെ ഒറ്റയ്ക്ക് വീട്ടിലാക്കി വെസ്‌ളിയും സിനിയും സ്വന്തം മകളുമായി ഗാര്‍ലാന്‍ഡിലെ ഒരു റസ്‌റ്റോറന്റില്‍ പോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാലു കുടിക്കാന്‍ വിസമ്മതിച്ചതിനാലാണ് തങ്ങള്‍ അവളെ ഒറ്റയ്ക്കാക്കി പോയതെന്ന് വെസ്‌ളി പോലീസിനോടു സമ്മതിച്ചിട്ടുമുണ്ട്.

ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് ഇവര്‍ മടങ്ങിയെത്തിയത്. അടുക്കളയിലാണ് അവളെ ഉപക്ഷേിച്ചിരുന്നത്. അന്നു രാത്രി താന്‍ അവള്‍ക്കു പാല്‍ കൊടുത്തെന്നും പാലു കുടിച്ചപ്പോള്‍ ശ്വാസം മുട്ടിയെന്നുമാണ് വെസ്‌ളി പറയുന്നത്. അവള്‍ വിക്കിയ സമയത്ത് വെസ്‌ളി ആരുടെയും സഹായം തേടിയില്ല. പോലീസ് പറയുന്നു. സിനി ഡള്ളാസിലെ കുട്ടികളുടെ ആശുപത്രിയിലെ നഴ്‌സാണ്.



Sharing is Caring