കോമണ്‍വെല്‍ത്ത്: ഇന്ത്യയ്ക്ക് 12-ാം സ്വര്‍ണം


ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ്ങില്‍ വനിതകളുടെ ഡബിള്‍ ട്രാപ്പ് ഫൈനലില്‍ ഇന്ത്യയുടെ ശ്രേയസി സിങ് സ്വര്‍ണം നേടി. ആസ്ട്രേലിയയുടെ എമ്മാ കോക്സിനെ തോല്‍പിച്ചാണ് ശ്രേയസിയുടെ നേട്ടം.


ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ പന്ത്രണ്ട് സ്വര്‍ണം നേടി. ഗ്ലാസ്ഗോ ഗെയിംസില്‍ വെള്ളി നേടിയ ശ്രേയസ്സിയുടെ മികച്ച പ്രകടനമാണ് ഗോള്‍ഡ്കോസ്റ്റില്‍ നടന്നത്.ഈയിനത്തില്‍ ഇന്ത്യയുടെ വര്‍ഷാ വര്‍മന്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.


ബോക്സിങ്ങില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ സെമി ഫൈനലില്‍ യോഗ്യത നേടി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെന്നി മുസിയോയെ തോല്‍പ്പിച്ചാണ് വികാസിന്‍െറ നേട്ടം. 52 കിലോ വിഭാഗത്തില്‍ പാപ്പുവ ന്യൂ ഗിനിയുടെ ചാള്‍സ് കയാമയെ 5-0 ത്തിനു തോല്‍പ്പിച്ച്‌ ഇന്ത്യയുടെ ഗൌരവ് സോളങ്കി സെമിയില്‍ പ്രവേശിച്ചു.



Sharing is Caring