തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ പങ്കും ഗൂഢാലോചനയും പുറത്തു വരുമെന്നുള്ള ഭയം കൊണ്ടാണ് ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണം വേണ്ടെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് എം.എം.ഹസന്‍.
ഏത് അന്വേഷണ ഏജന്‍സിയെ കൊണ്ടും അന്വേഷിപ്പിക്കാമെന്നാണ് കണ്ണൂരില്‍ സമാധാന ചര്‍ച്ചക്ക് എത്തിയ മന്ത്രി ബാലന്‍ ഉറപ്പ് നല്‍കിയത്. ഷുഹൈബിെന്റ മാതാപിതാക്കളുടെ ആവശ്യവും സി.ബി.ഐ അന്വേഷണം തന്നെയാണ്. ഈ ആവശ്യം ഉന്നയിച്ച് അവര്‍ നല്‍കിയ കത്ത് മുഖ്യമന്ത്രിക്ക് പ്രതിപക്ഷം നല്‍കിയതുമാണ്. സി.ബി.ഐ അന്വേഷണം ആകാമെന്ന് മുഖ്യമന്ത്രി അന്ന് തത്വത്തില്‍ ഉറപ്പും നല്‍കിയിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ നിയമസഭയില്‍ മലക്കം മറിഞ്ഞത്.

കേരള പൊലീസ് അന്വേഷിച്ചാല്‍ ഷുഹൈബിെന്റ കൊലപാതകത്തിന് പിന്നിലെ യാഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ കഴിയില്ല. സി.ബി.ഐ. അന്വേഷണത്തിന് കോണ്‍ഗ്രസ് നിയമനടപടികള്‍ സ്വീകരിക്കുമെന്നും എം.എം.ഹസന്‍ അറിയിച്ചു.













