ശ്രീദേവിയുടെ മരണത്തില്‍ അസ്വഭാവികതയില്ല; ഹൃദയാഘാതം തന്നെ കാരണം: റിപ്പോര്‍ട്ട്


ദുബായ്: നടി ശ്രീദേവിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഫോറന്‍സിക് പരിശോധനാ ഫലം. ഹൃദയാഘാതം തന്നെയാണ് മരണകാരണം. മരണത്തില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നും രണ്ടാമതൊരു പോസ്റ്റ്മോര്‍ട്ടത്തിന്റെ ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരണസര്‍ട്ടിഫിക്കറ്റും മറ്റ് പരിശോധന രേഖകളും ഉടന്‍തന്നെ ബന്ധുക്കള്‍ക്ക് നല്‍കും. ഗള്‍ഫില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍ വാസുദേവ റാവുവാണ് ഇക്കാര്യം പുറത്തുവിട്ടിത്.


ശ്രീദേവിയുടെ മൃതദേഹം ഒന്നരയോടെ നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഇന്ത്യന്‍ സമയം 3.30 ഓടെ ദുബായില്‍ നിന്നുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. ഏഴു മണിയോടെ ഇന്ത്യയില്‍ കൊണ്ടുവരും. അറബി ഭാഷയിലുള്ള സര്‍ട്ടിഫിക്കറ്റായിരിക്കും നല്‍കുക. ഇംഗ്ലീിലുള്ള സര്‍ട്ടിഫിക്കറ്റ് ദുബായിലെ ഇന്ത്യന്‍ എംബസിക്കും കൈമാറും. ഇതിനു ശേഷമായിരിക്കും മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കുന്നതിനുള്ള അനുമതി ലഭിക്കുക.


ആശുപത്രിയില്‍ എത്തിക്കും മുന്‍പ് ശ്രീദേവിയുടെ മരണം സംഭവിച്ചിരുന്നതിനാല്‍ ദുബായ് പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ശ്രീദേവി വിവാഹത്തില്‍ പങ്കെടുത്ത റാസല്‍ഖൈമയിലെ ഹോട്ടലിലും പരിശോധന നടത്തിയിരുന്നു.



Sharing is Caring