കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും ടി.പി കേസിലെ പ്രതിയായ കിര്‍മാണി മനോജ് വക്കീല്‍ നോട്ടീസ് അയച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ മനോജിന് പങ്കുണ്ടെന്ന ആരോപണത്തിലാണ് ഇരുവര്‍ക്കുമെതിരെ മനോജ് നോട്ടീസ് അയച്ചിരിക്കുന്നത്. ആരോപണം തനിക്കു മാനഹാനി ഉണ്ടാക്കിയെന്നും മനോജ് നോട്ടീസ് ചൂണ്ടിക്കാട്ടി.
ശുഹൈബിനെ കൊന്നത് മനോജാണെന്ന് സുധാകരന് പറഞ്ഞിരുന്നു. മുറിവുകളുടെ സ്വഭാവം ഇത് വ്യക്തമാക്കുന്നുവെന്നും മനോജിന് ഇതിനാണ് പരോള്‍ നല്‍കിയതെന്ന് സുധാകരന് ആരോപിച്ചിരുന്നു. ശുഹൈബ് കൊല്ലപ്പെട്ട ദിവസം ടിപി കേസിലെ പ്രതികള്‍ പരോളില്‍ ജയിലിനു പുറത്തുണ്ടായിരുന്നുവെന്നും ഇവര്‍ക്ക് കൊലപാതകത്തില്‍ ബന്ധമുണ്ടെന്നും ചെന്നിത്തലയും ആരോപിച്ചിരുന്നു.














