കണ്ണൂര്‍ : ഷുഹൈബ് കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന് സുരേഷ്ഗോപി എം.പി. ശുഹൈബിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിബിഐ അന്വേഷണത്തിന് സമ്മദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് കത്ത് നല്‍കിയിട്ടുണ്ട്. കേരള സര്‍ക്കാരാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും സുരേഷ്ഗോപി പറഞ്ഞു.

കൊലയ്ക്കു പിന്നിലെ യഥാര്‍ത്ഥ പ്രതികളെ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ പിടികൂടാനാകൂ. ഒരു കൊലപാതകം കൂടി നമ്മുടെ സമൂഹത്തില്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും സുരേഷ്ഗോപി പറഞ്ഞു. നമ്മള് ഇത്തരം വെട്ടിനുറുക്കലുകള്‍ ഒരുപാട് സഹിച്ചു. ഇത് അവസാനിപ്പിച്ചേ മതിയാകൂ. ഇതിനായി ജനങ്ങള്‍ ഒന്നിച്ച് മുന്നോട്ടു വരമെന്നും സുരേഷ് ഗോപി പറഞ്ഞു.













