മണിരത്നം സംവിധാനംചെയ്ത തമിഴ്ഹിറ്റ് ചിത്രം ഓകെ കണ്‍മണിയുടെ ഹിന്ദി പതിപ്പ് ഓ കെ ജാനു ജനുവരി 13ന് തിയററ്റുകളിലെത്തും. തമിഴില്‍ ദുല്‍ഖര്‍ സല്‍മാനും നിത്യമേനോനുമായിരുന്നു പ്രധാന വേഷത്തില്‍. ഷാദ് അലി സംവിധാനംചെയ്യുന്ന ഓകെ ജാനുവില്‍ ആദിത്യ റോയ് കപൂര്‍, ശ്രദ്ധ കപൂര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.
നസിറുദ്ദീന്‍ ഷാ, ലീല സാംസണ്‍ എന്നിവരും ഓകെ ജാനുവിലുണ്ട്. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗുല്‍സാറിന്റെ ഗാനങ്ങള്‍ യുട്യൂബില്‍ ഹിറ്റായി.
ദില്‍സേ, രാവണന്‍ എന്നീ മണിരത്നം ചിത്രങ്ങളില്‍ സഹസംവിധായകനായ ഷാദ് അലി സത്യയിലൂടെയാണ് സംവിധായകനായത്. ബണ്‍ടി ഓര്‍ ബബ്ലി, ജൂം ബരാബര്‍ ജൂം, കില്‍ ദില്‍ എന്നിവയാണ് ഷാദിന്റെ മറ്റു ചിത്രങ്ങള്‍. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയുടെയും മുസഫര്‍ അലിയുടെ മകനാണ് ഷാദ് അലി.














