ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക 291 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യക്ക് 309 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി. മൂന്ന് വിക്കറ്റ് വീഴ്?ത്തിയ രവീന്ദ്ര ജഡേജയുടെയും രണ്ട് വിക്കറ്റെടുത്ത ഷമിയുടെയും ബൗളിങ്ങാണ് ശ്രീലങ്കയെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായി. ശിഖര്‍ ധവാനാണ് പുറത്തായത്.
ഇന്ത്യയുടെ 600 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ശ്രീലങ്കക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 154ന് 5 എന്ന നിലയിലാണ് ശ്രീലങ്ക രണ്ടാം ദിനം ബാറ്റിങ്ങ് പൂര്‍ത്തിയാക്കിയത്. മൂന്നാം ദിനത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്? മുന്നില്‍ അടിപതറുന്ന ലങ്കന്‍ ബാറ്റസ്മാന്മാരെയാണ് കണ്ടത് 92 റണ്‍സെടുത്ത പെരെരയും 83 റണ്‍സെടുത്ത മാത്യൂസും മാത്രമേ ശ്രീലങ്കന്‍ ബാറ്റിങ് നിരയില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്?ചവെച്ചുള്ളു.














