ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളെത്തേക്ക് മാറ്റി


തിരുവനന്തപുരം: മദ്യലഹരിയില്‍ അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച്‌ മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളെത്തേക്ക് മാറ്റി. കേസില്‍ രാഷ്ട്രീയ മാദ്ധ്യമ സമ്മര്‍ദ്ദം ഉണ്ടെന്ന് ശ്രീറാമിന്റെ അഭിഭാഷകന്‍ പറ‌ഞ്ഞു. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്നും വിരലടയാളം പരിശോധിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.


അതേസമയം,​ ശ്രീറാമിന്​ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക പരിഗണനയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷെെലജ പറ‌ഞ്ഞു. സാധാരണക്കാര്‍ക്കുള്ള പരിഗണന മാത്രമേ ശ്രീറാം വെങ്കിട്ടരാമനും കിട്ടേണ്ടതുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി സംസാരിച്ചിട്ടില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും ആരോഗ്യമന്ത്രി അറിയിച്ചു.




Sharing is Caring