ശൈശവ വിവാഹത്തിന് നിര്‍ബന്ധിതയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ വിവാഹം നാട്ടുകാരനായ ട്രക്ക് െ്രെഡവര്‍ പി മുരളി (27 ) യുമായി നടത്താന്‍ തുടങ്ങുന്നതിനിടെയാണ് പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഇടപെട്ട് നിര്‍ത്തിവെച്ചത്.
സെന്തമംഗലം ക്ഷേത്രത്തില്‍ വെച്ച് പ്രായ പൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തുന്നുണ്ടെന്ന് ഹെല്‍പ് ലൈന്‍ നമ്പറായ 1098 ല്‍ ഒരു ഫോണ്‍ വന്നപ്പോഴാണ് സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ ആര്‍ ദിനേശ് പറഞ്ഞു. ശേഷം ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയും അവരുടെ സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

സാമൂഹ്യ ക്ഷേമ ഉദ്ദ്യോഗസ്ഥന്‍ കസമ്പല്‍, കുട്ടികളുടെ പരിരക്ഷ ഉദ്യോഗസ്ഥ ഉമാ മഹേശ്വരി എന്നിവര്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ കൗണ്‍സിലിങ് നടത്തി. 18 വയസ്സിന് മുമ്പ് വിവാഹം നടത്തുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്താല്‍ നിയമപരമായി നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.













