ശിവരാജ് സിംഗ് ചൗഹാന്‍ ഇന്ന് മന്ദ്‌സോര്‍ സന്ദര്‍ശിക്കും


കര്‍ഷക പ്രക്ഷോഭം കൊണ്ട് കലാപഭൂമിയായ മധ്യപ്രദേശിലെ മന്ദ്‌സോറില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സന്ദര്‍ശനം നടത്തും. പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിക്കുകയാണ് പ്രധാനലക്ഷ്യം. ഇതിന് പുറമെ സംസ്ഥാനത്തെ കര്‍ഷക നേതാക്കളുമായും ശിവരാജ് സിംഗ് ചൗഹാന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
മധ്യപ്രദേശില്‍ സമാധാനം ആഹ്വാനം ചെയ്ത് ശിവരാജ് സിംഗ് നടത്തിയ നിരാഹാര സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.
ജൂണ്‍ ഒന്നിനാണ് കടങ്ങള്‍ എഴുതിത്തള്ളണമെന്നും വിപണി മൂല്യം മെച്ചപ്പെടുത്തണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ സമരം നടത്തിയിരുന്നത്. തുടര്‍ന്ന് നടന്ന വെടിവയ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ന്യായമായ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സന്ദര്‍ശനം.
കലാപത്തെതുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇവിടെ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മേധാ പഡ്കര്‍, സ്വാമി അഗ്നിവേശ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത്് നീക്കിയിരുന്നു.




Sharing is Caring