ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും യൂണിവേഴ്സിറ്റി ഉത്തരപേപ്പര്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു


തിരുവനന്തപുരം : അഖില്‍ വധശ്രമക്കേസിലെ പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും യൂണിവേഴ്സിറ്റി ഉത്തരപേപ്പര്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ അറിയിച്ചു .


ഉത്തരപേപ്പറുകള്‍ കണക്ക് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് എല്ലാ കോളജുകള്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ കത്തയച്ചിട്ടുണ്ട് . യൂണിവേഴ്സിറ്റി കോളജിന്റെ ഭാഗത്ത് വീഴ്ച ഉണ്ടാകാനാണ് സാധ്യതയെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി . അതിനിടെ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെടുത്ത സംഭവത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം റിപ്പോര്‍ട്ട് തേടി.




Sharing is Caring