പാര്‍ലമെന്‍റില്‍ ഹാജരാകാത്ത മന്ത്രിമാര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി


ന്യൂഡല്‍ഹി: പാര്‍ലമന്റിൽ സ്ഥിരമായി ഹാജരാകാത്ത മന്ത്രിമാര്‍ക്കെതിരെ നടപടിക്കൊരുങ്ങി ​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഹാജരാകാത്ത മന്ത്രിമാരുടെ പട്ടിക തയാറാക്കി ഇന്ന്​ വൈകുന്നേരം സമര്‍പ്പിക്ക​ണമെന്ന്​ മോദി പാര്‍ലമ​ന്ററി പാര്‍ട്ടി യോഗത്തില്‍ ആവശ്യപ്പെട്ടു.മന്ത്രിമാര്‍ പാര്‍ലമ​െന്‍റ്​ കര്‍ത്തവ്യങ്ങളില്‍ വീഴ്​ച വരുത്തരുതെന്നും രാഷ്​ട്രീയം മാറ്റി നിര്‍ത്തി പ്രവര്‍ത്തിക്കണമെന്നും പ്രധാനന്ത്രി ആവശ്യപ്പെട്ടു.


ജലദൗര്‍ലബ്യം, പ്രളയം തുടങ്ങിയ വിഷയങ്ങളില്‍ ജനപ്രതിനിധികള്‍ അതാത്​ മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട്​ പരിഹാരത്തിന്​ ശ്രമിക്കണം. എം.പിമാര്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന്​ പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചതായാണ്​ റിപ്പോര്‍ട്ട്​.




Sharing is Caring