ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയാൻ വി കെ പ്രശാന്ത്


തിരുവനന്തപുരം ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയാൻ വി കെ പ്രശാന്ത്. മരുതംകുഴിയിലാണ് പുതിയ എംഎൽഎ ഓഫീസ്. വിവാദങ്ങൾ ഒഴിവാക്കാനാണ് കോർപറേഷൻ ഓഫീസ് മാറാനുള്ള നീക്കം. എംഎൽഎ ആയ കാലം മുതൽ ഇവിടെയാണ് ഓഫീസ്. 300 സ്ക്വയർ ഫീറ്റ് ഓഫീസ് കെട്ടിടത്തിന് 832 രൂപയായിരുന്നു വാടക.


തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ ശാസ്തമം​ഗലത്തെ ബിജെപി കൗൺസിലറായ ആർ ശ്രീലേഖ ഓഫീസ് ഒഴിയണമെന്ന് വികെ പ്രശാന്തിനോട് ആവശ്യപ്പെട്ടത് വിവാ​ദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്ന് ഓഫീസ് ഒഴിയില്ലെന്നായിരുന്നു വികെ പ്രശാന്ത് അറിയിച്ചിരുന്നത്. പ്രശാന്തിന് കെട്ടിടം വാടകയ്ക്ക് നൽകിയത് മുൻ കൗൺസിലറാണ്. അടുത്ത മാർച്ച് വരെ കെട്ടിടത്തിന് വാടക കരാർ കാലാവധിയുണ്ടെന്നിരിക്കെയാണ് കെട്ടിടം ഓഫീസ് ഒഴിയാൻ വികെ പ്രശാന്ത് തയാറായിരിക്കുന്നത്.




Sharing is Caring