ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; ഡോക്ടറുടെ മൊഴിയെടുത്തു


തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ, ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തു. തനിക്ക് ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ലെന്നും, അനസ്തേഷ്യ വിഭാഗത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഡോക്ടർ രാജീവ്‌ മൊഴി നൽകി. കന്റോൺമെന്റ് പൊലീസാണ് ഡോ.രാജീവിന്റെ മൊഴി എടുത്തത്


അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ആരുടെ ഭാ​ഗത്താണ് വീഴ്ചയെന്ന് കണ്ടെത്താനായാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്. ഇതിനായി ഡിഎംഒയ്ക്ക് കത്ത് നൽകി. കേസിൽ സഹായിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചാണ് കത്ത് നൽകിയിരിക്കുന്നത്. സുമയ്യയുടെ ദുരവസ്ഥ ട്വന്റിഫോറാണ് റിപ്പോർട്ട് ചെയ്തത്. . 2023 മാർച്ച് 22 ന് നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമ്മയ്യയുടെ നെഞ്ചിൽ വയറ് കുടുങ്ങിയത്.


ധമനികളോട് ഒട്ടിച്ചേർന്നതിനാൽ, വയർ മാറ്റാൻ ശ്രമിക്കുന്നത് സങ്കീർണമാകുമെന്നായിരുന്നു വിലയിരുത്തൽ. വയർ കുടുങ്ങി കിടക്കുന്നത് കൊണ്ട് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. ഗൈഡ് വയർ നീക്കം ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടേഴ്‌സ് അറിയിച്ചതായി സുമയ്യ പറഞ്ഞിരുന്നു. സർക്കാർ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകുമെന്നാണ് സുമയ്യയുടെ നിലപാട്.



Sharing is Caring