ശബരിമല: ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ക്കുള്ള സൗജന്യ പ്രസാദ വിതരണം ദേവസ്വം ബോര്‍ഡിന് ബാധ്യതയാവുന്നു. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ജോലിയിലുള്ളവര്‍ക്ക് സൗജന്യ പ്രസാദം നല്‍കണം. ഇത് ദേവസ്വം ബോര്‍ഡിന് 25ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയുണ്ടാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 20000 പൊലീസുകാര്‍ക്കാണ് അപ്പവും അരവണയും നല്‍കേണ്ടത്.













