ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സര്‍ക്കാരിന്റെ ഡബിള്‍ റോളെന്ന് ചെന്നിത്തല


തിരുവനന്തപുരം: ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സര്‍ക്കാരിന്റെ ഡബിള്‍ റോളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവെന്നും ചെന്നിത്തല ആരോപിച്ചു.


ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന ഒരു നടപടിയോടും യോജിക്കാന്‍ സാധിക്കില്ല. ശബരിമലയില്‍ ഈ ദിവസങ്ങളില്‍ നടന്നത് പൊലീസിന്റെ നാടകമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മകരവിളക്ക് സമയം വരെ സമാധാനപരമായി ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ അവസരമൊരുക്കണമെന്നും ചെന്നിത്തല പറഞ്ഞു.




Sharing is Caring