ശബരിമല സ്ത്രീപ്രവേശനം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ അതൃപ്തി; ദേവസ്വം ബോര്‍ഡ് നാവടക്കണമെന്ന് മുഖ്യമന്ത്രിയുടെ ശകാരം


തിരുവനന്തപുരം:തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന പ്രസ്താവനയിലാണ് അതൃപ്തി. തന്നോട് ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞത്. ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ പുറത്തുപറയുമ്പോള്‍ വാക്കുകള്‍ക്ക് നിയന്ത്രണം വേണം. കൂടിയാലോചന ഇല്ലാതെയാണ് പുനഃപരിശോധന വേണമെന്ന് പ്രസിഡന്റ് പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇന്നത്തെ അവലോകന യോഗത്തില്‍ പങ്കെടുത്തില്ല. ബോര്‍ഡ് അംഗങ്ങളാണ് മുഖ്യമന്ത്രിയുടെ ശകാരം ഏറ്റുവാങ്ങിയത്.




Sharing is Caring