ശബരിമല: സര്‍വകക്ഷി യോഗം ഇന്ന്


തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സമവായ സാധ്യതകള്‍തേടി സര്‍ക്കാരിന്റെ ചര്‍ച്ച ഇന്ന് നടക്കും. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മണിക്കാണ് സര്‍വകക്ഷിയോഗം ചേരുന്നത്. യുഡിഎഫും ബിജെപിയും ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ പാര്‍ട്ടികളെയും യോഗത്തില്‍ ക്ഷണിച്ചുണ്ട്. മണ്ഡലകാല മഹോത്സവത്തിനായി നാളെയാണ് ശബരിമല നട തുറക്കുന്നത്. മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്തെ ഒരുക്കങ്ങള്‍ വിലയിരുത്താനാണ് യോഗം ചേരുന്നതെങ്കിലും യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.




Sharing is Caring