ശബരിമല: തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണ ഇല്ല; കത്തിന് പൊലീസ് മറുപടി നല്‍കില്ല


തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് കേരളത്തില്‍ എത്തുമ്പോള്‍ തനിക്ക് ആവശ്യമായ സുരക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി അയച്ച കത്തിന് പൊലീസ് മറുപടി നല്‍കില്ല. ശബരിമല ദര്‍ശനം നടത്തുന്നതിനായി നാളെയാണ് തൃപ്തി കേരളത്തില്‍ എത്തിച്ചേരുന്നത്. ശനിയാഴ്ച ശബരിമലയില്‍ ദര്‍ശനം നടത്താണ് തീരുമാനം. ജീവന് ഭീഷണിയുള്ളതിനാല്‍ പ്രത്യേകം സുരക്ഷ ഒരുക്കണം എന്നാതായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ എല്ലാ തീര്‍ത്ഥാടകര്‍ക്കും നല്‍കുന്ന സുരക്ഷ മാത്രമേ ഇവര്‍ക്കും നല്‍കൂ. പ്രത്യേക പരിഗണന ആവശ്യം ഇല്ലെന്നാണ് പൊലീസിന്റെ തീരുമാനം. നവംബര്‍ 17ന് ഞങ്ങള്‍ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തുവാന്‍ എത്തുമ്പോള്‍ ഞങ്ങളുടെ ജീവന് ഭീഷണിയുണ്ടാകാനിടയുള്ളതുകൊണ്ട് കേരളത്തില്‍ വിമാനമിറങ്ങുന്നത് മുതല്‍ തിരികെ മഹാരാഷ്ട്രയില്‍ എത്തുന്നതുവരെ ഞങ്ങള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് തൃപതി ദേശായി കത്ത് അയച്ചത്.




Sharing is Caring